കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയ്ക്ക് പങ്കുണ്ടോയെന്ന് വിഐപി പറയട്ടേയെന്ന് പള്‍സര്‍ സുനി. വിഐപി പറഞ്ഞില്ലെങ്കില്‍ വിസ്താരം നടക്കുമ്പോള്‍ അക്കാര്യം പറയുമെന്നും സുനി പറഞ്ഞു. എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സുനി ഇക്കാര്യം പറഞ്ഞത്. തന്നെ വിയ്യൂര്‍ സബ്ജയിലില്‍ നിന്നും എറണാകുളം ജില്ലയിലെ ഏതെങ്കിലും ജയിലിലേക്ക് മാറ്റണമെന്നും പള്‍സര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.