നടിയെ ആക്രമിച്ച കേസില്‍ സത്യം എന്താണെന്ന് തെളിവുകള്‍ തീരുമാനിക്കട്ടെയെന്ന് പള്‍സര്‍ സുനി

209

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സത്യം എന്താണെന്ന് തെളിവുകള്‍ തീരുമാനിക്കട്ടെയെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. ദിലീപ് ജാമ്യത്തിലിറങ്ങിയതില്‍ തനിക്ക് ഭയമില്ലെന്നും പള്‍സര്‍ സുനി കൂട്ടിച്ചേര്‍ത്തു. നടിയെ തട്ടിക്കെണ്ട് പോകാന്‍ ശ്രമിച്ച കേസില്‍ എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു സുനിയുടെ പ്രതികരണം. തനിക്ക് ജാമ്യത്തിന് വേണ്ടി അപേക്ഷ നല്‍കേണ്ടെന്ന് കഴിഞ്ഞ ദിവസം അഭിഭാഷകനോട് പള്‍സര്‍ സുനി ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കുന്നതുമായി ബന്ധപ്പെട്ട് സുനിയുടെ അഭിഭാഷകനായ ബി.എ ആളൂര്‍ വിയ്യൂര്‍ ജയിലിലെത്തിയപ്പോഴാണ് ജാമ്യം വേണ്ടെന്ന് അറിയിച്ചത്.

NO COMMENTS