ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ‘ ചൈ​ന ‘

198

ബെ​യ്ജിം​ഗ്: വ്യോ​മ​സേ​ന​യു​ടെ മി​ന്ന​ലാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ചൈ​ന രം​ഗ​ത്ത്. മോ​ദി​സ​ര്‍​ക്കാ​ര്‍ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നെ​തി​രെ ന​ട​ത്തു​ന്ന പോ​രാ​ട്ടം അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ​ത്തോ​ടെ വേ​ണ​മെ​ന്നും ചൈ​ന പ​റ​ഞ്ഞു. പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ക്കു​ന്ന​തി​ല്‍ അ​മാ​ന്തം കാ​ണി​ച്ച ചൈ​ന പാ​ക്കി​സ്ഥാ​നി​ലെ ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ള്‍ ആ​ക്ര​മി​ക്ക​പ്പെ​ട്ട​പ്പോ​ള്‍ തി​ടു​ക്ക​ത്തി​ല്‍ രം​ഗ​ത്തു​വ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​യി.

ദ​ക്ഷി​ണേ​ഷ്യ​ക്ക് ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട രാ​ജ്യ​ങ്ങ​ളാ​ണ് ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​വും സ​ഹ​ക​ര​ണ​വും ര​ണ്ടു രാ​ജ്യ​ങ്ങ​ളു​ടെ സ​മാ​ധാ​ന​ത്തി​നും ദ​ക്ഷി​ണേ​ഷ്യ​യു​ടെ സ്ഥി​ര​ത​യ്ക്കും ആ​വ​ശ്യ​മാ​ണ്. ഇ​ന്ത്യ​ക്കും പാ​ക്കി​സ്ഥാ​നും സം​യ​മ​നം പാ​ലി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഇ​രു രാ​ജ്യ​ങ്ങ​ളും ത​ങ്ങ​ളു​ടെ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​ന്‍ കൂ​ടു​ത​ല്‍ പ​രി​ശ്ര​മി​ക്കു​മെ​ന്ന് ക​രു​തു​ക​യാ​ണെ​ന്നും ചൈ​ന വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ലു ​കാം​ഗ് പ​റ​ഞ്ഞു.

NO COMMENTS