തൃശൂർ – പൂമല ഡാം ഷട്ടറുകൾ തുറക്കും – ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ്

124

തൃശൂർ : പൂമല ഡാമിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ 28 അടിയായി നിലനിർത്തുന്നതിനായി ഡാം ഷട്ടറുകൾ തുറക്കുന്നതിനാൽ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും പുഴയിൽ മീൻപിടുത്തം ഉൾപ്പെടെയുളള അനുബന്ധപ്രവൃത്തികൾ പാടില്ലെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു.

ഇത് സംബന്ധിച്ച അടിയന്തിര നിർദ്ദേശം മൈനർ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ നൽകി. ഡാം പകൽ സമയത്ത് മാത്രം തുറന്ന് വിടാനും ജില്ലാ കളക്ടർ നിർദ്ദേശിച്ചു. നിലവിൽ 27 അടിയാണ് ഡാമിലെ ജലനിരപ്പ്. 27.5 അടിയാകുമ്പോൾ ഒന്നാമത്തെ മുന്നറിയിപ്പ് നൽകും.

28 അടിയിൽ രണ്ടാമത്തെ മുന്നറിയിപ്പും നൽകണമെന്നും 28.5 അടിയായാൽ നാല് ഷട്ടറുകളിൽ രണ്ട് ഷട്ടറുകൾ തുറക്കണമെന്നുമാണ് നിർദ്ദേശം. 29 അടിയാണ് പരമാവധി ജലനിരപ്പ്.

NO COMMENTS