പുനഃചംക്രമണ യോഗ്യമല്ലാത്ത മാലിന്യങ്ങൾ കൈമാറുന്നതിന് കരാർ ഒപ്പുവച്ചു

154

തിരുവനതപുരം : പുഃനചംക്രമണ യോഗ്യമല്ലാത്ത മാലിന്യങ്ങൾ കൈമാറുന്നതിനായി ക്ലീൻ കേരള കമ്പനിയും ജിയോ സൈക്കിൾ ഇന്ത്യയും തമ്മിൽ കരാർ ഒപ്പിട്ടു. തദ്ദേശ സ്വയംഭരണമന്ത്രി എ.സി.മൊയ്തീന്റെ സാന്നിധ്യത്തിൽ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കരാറുകൾ കൈമാറി.

കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ മാലിന്യ സംസ്‌കരണമേഖലയിൽ സംസ്ഥാനം നല്ല രീതിയിൽ മുന്നോട്ട് പോയതായി മന്ത്രി പറഞ്ഞു. പുനരുപയോഗ, പുനഃചക്രമണ സാധ്യതയില്ലാത്ത മാലിന്യങ്ങൾ സംസ്‌കരിക്കാൻ പുതിയ മാർഗങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ക്ലീൻ കേരള കമ്പനി മാനേജിംഗ് ഡയറക്ടർ പി. കേശവൻ നായരും ജിയോ സൈക്കിൾ ഇന്ത്യ നാഷണൽ സെയിൽസ് ഹെഡ് പ്രകാശ് ബറുവയുമാണ് കരാർ ഒപ്പിട്ടത്. പുനഃചംക്രമണം സാധ്യമല്ലാത്ത ചെരുപ്പ് , റെക്‌സിൻ,തെർമോക്കോൾ, ബാഗ് തുടങ്ങിയ പാഴ് വസ്തുക്കൾ കരാർ പ്രകാരം കോയമ്പത്തൂർ മധുക്കരയിലെ എ.സി.സി സിമന്റ് ഫാക്ടറിയിലേക്ക് കൈമാറും.

സിമന്റ് നിർമ്മാണത്തിനുള്ള ഇന്ധനമായും അസംസ്‌കൃത പദാർത്ഥമായും ഇത്തരം വസ്തുക്കൾ ഉപയോഗിക്കും.
ചടങ്ങിൽ നഗരകാര്യ ജോയിന്റ് സെക്രട്ടറി ബൽരാജ്, നിധി നായർ തുടങ്ങിയവർ സന്നിഹിതരായി.

NO COMMENTS