ന്യൂഡല്‍ഹി: പഞ്ചാബിലെ കോളജില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ഹാജര്‍ പട്ടിക. പഞ്ചാബിലെ ജാഗ്റൗണിലെ രാജ്പത് റായി ദേവ് കോളജിലെ വിദയാര്‍ത്ഥികള്‍ക്കാണ് പ്രത്യേക ഹാജര്‍ പട്ടിക ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജനറല്‍ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ അധ്യാപകര്‍ രേഖപ്പെടുത്തുന്പോള്‍, പട്ടികജാതി വിദ്യാര്‍ത്ഥികളുടെ ഹാജര്‍ ബയോമെട്രിക് മെഷീനില്‍ രേഖപ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം.തൊട്ടുകൂടായ്മയുടെ ആധുനിക രൂപമാണ് പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ബയോമെട്രിക് ഹാജര്‍ ഏര്‍പ്പെടുത്തിയ നടപടി സൂചിപ്പിക്കുന്നതെന്ന് ദേവ് കോളജില്‍ വിദ്യാര്‍ത്ഥിയായ സന്ത് സിംഗ് പറഞ്ഞു. പിന്നോക്ക സമുദായങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ അപമാനിക്കുന്നതിനാണ് ഈ നടപടിയെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.സ്കോളര്‍ഷിപ്പിന്‍റെ പേരിലാണ് പട്ടികജാതി വിദ്യാര്‍ത്ഥികളോട് ബയോമെട്രിക് രജിസ്റ്ററില്‍ ഹാജര്‍ രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടത്. ബയോമെട്രിക്കല്‍ ആയി ഹാജര്‍ രേഖപ്പെടുത്താത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നഷ്ടമാകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയെന്നാണ് കോളജ് അധികൃതരുടെ വാദം.