ഗുരുദാസ്പുർ: പഞ്ചാബിലെ അതിർത്തി വഴി നുഴഞ്ഞുകയാറാന്‍ ശ്രമിച്ചയാള്‍ അതിര്‍ത്തി രക്ഷാസേനയുടെ വെടിയേറ്റ് മരിച്ചു. അതിർത്തി രക്ഷാസേന നുഴഞ്ഞുകയറാൻ ശ്രമിച്ച 60 വയസുള്ള സ്ത്രീയെ ബി.എസ്.എഫ് വധിച്ചത്. ഗുരുദാസ്പുരിലെ ഭാരിയൽ പോസ്റ്റിലാണ് സംഭവം. ഉത്തർപ്രദേശിലെ ഇന്ത്യ-നേപ്പാൾ അതിർത്തിയിലൂടെ രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദിയെ കഴിഞ്ഞ ദിവസം വെടിയേറ്റ് മരിച്ചതിന് പിന്നാലെയാണ് മറ്റൊരു സംഭവം. ഇന്ത്യന്‍ സൈനികനെ തട്ടിക്കൊണ്ട് പോയി മൃതദേഹം വികൃതമാക്കിയ സംഭവത്തിന് ശേഷം അതിര്‍ത്തി പ്രദേശങ്ങില്‍ ശക്തമായ പരിശോധനയാണ് സൈന്യം നടത്തിവരുന്നത്.അതേസമയം, രാജ്യാന്തര അതിർത്തിയിൽ പാകിസ്താൻ നിരന്തരം വെടിനിർത്തൽ കരാർ ലംഘിക്കുകയാണ്. ചെറുകിട, ഓട്ടോമാറ്റിക് ആയുധങ്ങളും മോർട്ടാറുകളും ഷെല്ലുകളും ഉപയോഗിച്ചാണ് പാക് സൈന്യത്തിന്‍റെ ആക്രമണം. എന്നാൽ, ഇന്ത്യൻ അതിർത്തി രക്ഷാസേന ശക്തമായ രീതിയിൽ തിരിച്ചടിക്കുന്നുണ്ട്.