ഇസ്ലാമാബാദ് : പാക് പഞ്ചാബിലെ ഗുജ്റന്‍വാലയില്‍ നിര്‍മാണം നടന്നുവരുന്ന കെട്ടിടം തകര്‍ന്ന് ആറു പേര് മരിച്ചു. ചൊവ്വാഴ്ച ഗുജ്റന്‍വാലയിലെ മാര്‍ക്കറ്റിലായിരുന്നു സംഭവം. കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണത്. തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ മുഴുവന്‍ തൊഴിലാളികളെയും പുറത്തെടുത്തു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.