ബാത്തിന്‍ഡ : പഞ്ചാബില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിക്കിടെ ഉണ്ടായ സ്ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ബാത്തിന്‍ഡയിലെ മൗര്‍ മണ്ഡിയില്‍ ചൊവ്വാഴ്ച വൈകിട്ടായിരുന്നു പൊട്ടിത്തെറി. ബാത്തിന്‍ഡയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹര്‍മീന്ദര്‍ ജാസി പ്രസംഗം അവസാനിപ്പിച്ചതിനു തൊട്ടുപിന്നാലെ സ്ഥലത്തു പാര്‍ക്കു ചെയ്തിരുന്ന കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ടു മുതിര്‍ന്നവരും ഒരു കുട്ടിയുമാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തില്‍ 15 പേര്‍ക്കു പരിക്കേറ്റു. ഇവരില്‍ പത്തു പേരുടെ നില ഗുരുതരമാണെന്നാണു സൂചന. ഇവരെ മൗര്‍ മാണ്ഡിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊട്ടിത്തെറിയുടെ കാരണം അറിവായിട്ടില്ല. സ്ഫോടനത്തിന് ഭീകരബന്ധമുണ്ടോ എന്ന പോലീസ് അന്വേഷിച്ചു വരികയാണെന്ന് ബാത്തിന്‍ഡ ഡിസിപി ഗന്‍ശ്യാം തോറി പറഞ്ഞു. ശനിയാഴ്ച സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പൊട്ടിത്തെറി.