അമൃത്‍സർ : പഞ്ചാബിൽ കോൺഗ്രസ് അധികാരത്തിലേക്ക്. ആകെയുള്ള 115 സീറ്റില്‍ 65 സീറ്റിലും കോണ്‍ഗ്രസ് ലീഡ് നിലനിര്‍ത്തുകയാണ്. 29 സീറ്റുകളില്‍ മാത്രമാണ് ബിജെപി-അകാലിദള്‍ ലീഡ് ചെയ്യുന്നത്. അധികാരത്തില്‍ ഇരുന്ന ബിജെപി-അകാലിദള്‍ കൂട്ടുകെട്ടിന് കനത്ത തിരിച്ചടിയാകുകയാണ് തിരഞ്ഞെടുപ്പ് ഫലം. എന്നാല്‍ പഞ്ചാബില്‍ ശോഭിക്കും എന്ന് കരുതിയ എഎപിക്കും തിരഞ്ഞെടുപ്പ് ഫലം തിരിച്ചടിയാകുകയാണ്. 25 സീറ്റുകളില്‍ മാത്രമാണ് എഎപി ലീഡ് ചെയ്യുന്നത്. ആദ്യം കോൺഗ്രസിന് പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്ന എഎപി പിന്നീട് ബിജെപിക്കു പിന്നിൽ മൂന്നാം സ്ഥാനത്തേക്ക് മാറി.
പഞ്ചാബിൽ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് മുന്നിലേക്ക് കുതിക്കുകയായിരുന്നു. എസ്എഡി – ബിജെപി സഖ്യത്തിന്റെ പരാജയം സര്‍വെയില്‍ പ്രവചിക്കപ്പെട്ടിരുന്നു.