പഞ്ചാബില്‍ ക്യപ്റ്റന്‍ അമരീന്ദര്‍ സിംങ്ങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും

233

ന്യൂഡല്‍ഹി: പഞ്ചാബില്‍ ക്യപ്റ്റന്‍ അമരീന്ദര്‍ സിംങ്ങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് അമരീന്ദര്‍ സിംഗ് ഉടന്‍ ഗവര്‍ണറെ കാണും.
തന്റെ സര്‍ക്കാര്‍ പ്രതികാരബുദ്ധിയോടെയായിരിക്കില്ല പ്രവര്‍ത്തിക്കുകയെന്ന് അമരീന്ദര്‍ സിംഗ് പറഞ്ഞു.ആരെയും ബലിയാടാക്കാനും പ്രതികാര രാഷ്ട്രീയം കളിക്കാനുമില്ല. ഇവിടെ ഭരണഘടനയും നിയമങ്ങളുമുണ്ട്. ആര്‍ക്കും അതിന് വിരുദ്ധമായി ഒന്നും ചെയ്യാനാവില്ല. എന്നാല്‍ അന്വേഷണത്തില്‍ ഏതെങ്കിലും പേര് ഉയര്‍ന്നുവന്നാല്‍ അപ്പോള്‍ നോക്കാമെന്നും ക്യാപ്റ്റന്‍ പറഞ്ഞു.
ആദ്യത്തെ ക്യാബിനറ്റില്‍ തന്നെ നൂറിലേറെ സുപ്രധാന തീരുമാനങ്ങളാവും ഉണ്ടാവുക. വ്യാവസായികനയം ഉദാരീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 117 സീറ്റില്‍ 77 സീറ്റ് പിടിച്ച്‌ പഞ്ചാബില്‍ അമരീന്ദറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വന്‍തിരിച്ചു വരവാണ് നടത്തിയത്. അഞ്ച് സംസ്ഥാനങ്ങളില്‍ പഞ്ചാബില്‍ മാത്രമാണ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള വ്യക്തമായ ഭൂരിപക്ഷം കോണ്‍ഗ്രസിന് ലഭിച്ചത്.

NO COMMENTS

LEAVE A REPLY