ഒന്നരക്കോടി രൂപ ചെലവിൽ പുത്തൂർ-പൊന്നൂക്കര റോഡ്

107

തൃശൂർ : ഒന്നരക്കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച പുത്തൂർ-പൊന്നൂക്കര റോഡ് ചീഫ് വിപ്പ് അഡ്വ. കെ രാജൻ ഉദ്ഘാടനം ചെയ്തു. പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ഉണ്ണികൃഷ്ൺ അദ്ധ്യക്ഷത വഹിച്ചു. രണ്ട് കിലോമീറ്റർ നീളമുളള റോഡ് മക്കാഡം ടാറിങ്ങ് ആണ് ഉപയോഗിച്ചാണ് നിർമ്മിച്ചത്.

ടാർ ബൗണ്ട് മക്കാഡം ഉപരിതലത്തിൽ ടാർ സ്‌പ്രേ ചെയ്താണ് ഈ റോഡ് നിർമ്മിച്ചിരിക്കുന്നത്. സാന്ദ്രത വളരെ കൂടിയ ബിഎംബിസി അഥവാ ബിറ്റുമിനസ് മക്കാഡവും ബിറ്റുമിനസ് കോൺക്രീറ്റും ഉപയോഗിച്ചാണ് റോഡ് പണി പൂർത്തീകരിച്ചത്.

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഐ എസ് ഉമാദേവി, പുത്തൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ജി ഷാജു, പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ പി വി ഷാജി, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

NO COMMENTS