പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ലിജിൻ ലാല്‍ ബിജെപി സ്ഥാനാര്‍ഥി. ബിജെപി കോട്ടയം ജില്ലാ അധ്യക്ഷൻ കൂടിയായ ലിജിൻ ലാലിന്റെ സ്ഥാനാര്‍ ഥിത്വം പാര്‍ട്ടി കേന്ദ്രനേതൃത്വമാണ് പ്രഖ്യാപിച്ചത്.
ഇടത് വലതുമുന്നണികള്‍ക്കെതിരായിട്ടുള്ള രാഷ്ട്രീയ പോരാട്ടമായിട്ടാണ് പുതുപ്പള്ളി തിരഞ്ഞെടുപ്പിനെ ബിജെപി കാണുന്നതെന്ന് ലിജിൻ ലാല്‍ പ്രതികരിച്ചു. രാഷ്ട്രീയപരമായിരിക്കും പ്രചാരണം. വ്യക്തികളെ കേന്ദ്രീകരിച്ചുള്ള പ്രചാരണം ബി.ജെ.പി മുന്നോട്ട് കൊണ്ടുപോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മിത്ത് വിവാദം പുതുപ്പള്ളിയിലെ ജനങ്ങള്‍ ചര്‍ച്ച ചെയ്യും. ജെയ്ക്ക് കഴിഞ്ഞദിവസം പുതുപ്പള്ളിയിലെ പുണ്യാളന്റെ കാര്യം സംസാരിച്ചിരുന്നു. പുണ്യാളൻ മിത്തോണോ എന്ന് പറയാൻ എം.വി ഗോവിന്ദനും ഷംസീറും തയ്യാറാകണം- ലിജിൻ ലാല്‍ പറഞ്ഞു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ എൻ. ഡി.എ. സ്ഥാനാര്‍ഥി യായിരുന്നു ലിജിൻ. ആര്‍.എസ്.എസിലൂടെയാണ് സംഘടനാരംഗത്തെത്തുന്നത്. യുവമോര്‍ച്ച കടുത്തു രുത്തി നിയോജകമണ്ഡലം പ്രസിഡന്റ്, യുവമോര്‍ച്ച കോട്ടയംജില്ലാപ്രസിഡന്റ്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ ത്തുടര്‍ന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ സെപ്തംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്. സെപ്തംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.