പുതുവത്സരാഘോഷങ്ങൾക്ക് കർശന നിയന്ത്രണം

22

കോവിഡ് – 19 ൻ്റെ പശ്ചാത്തലത്തിൽ ജില്ലയിൽ പുതുവത്സരാഘോഷങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ.നവ് ജ്യോത് ഖോസ അറിയിച്ചു.പുതുവർഷ പിറവിയുടെ തലേ ദിവസത്തെ പതിവ് കൂടി ചേരലു കൾക്ക് ഇന്ന് (31 ഡിസംബർ ) കർശന നിയന്ത്രണമുണ്ടാകും. കൃത്യമായ സാമൂഹിക അകലം,മാസ്ക്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമാണ്. നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നു കൊണ്ടുള്ള എല്ലാ വിധ ആഘോഷ പരിപാടികളും രാത്രി 10 മണി വരെ മാത്രമേ അനുവദിക്കു.ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നിയമ നടപടിയുണ്ടാകുമെന്നും ജില്ലാ കളക്ടറുടെ അറിയിപ്പിൽ പറയുന്നു.

പൊതുജനങ്ങൾ ഈ സമയത്ത് അതീവ ജാഗ്രത പുലർത്തണമെന്നും പുതുവത്സരാഘോഷം കഴിവതും വീട്ടിനുള്ളിൽ തന്നെ ഒതുക്കി നിർത്തണമെന്നും പ്രായമുള്ളവർ, കുട്ടികൾ, ഗർഭിണികൾ തുടങ്ങിയവർ ഒരു കാരണവശാലും പുറത്തുള്ള പരിപാടികളിൽ പങ്കെടുക്കരുതന്നും ജില്ലാ കളകടർ അഭ്യർഥിച്ചു.

NO COMMENTS