പി.വി. അന്‍വര്‍ എം.എല്‍.എക്ക്​ പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കിയത്​ കോവിഡ്​ പ്രോട്ടോകോൾ ലംഘനം – കെ.എസ്​.യു ആരോഗ്യമന്ത്രിക്ക് പരാതി നൽകി

26

മലപ്പുറം : ആഫ്രിക്കയില്‍ നിന്നും തിരിച്ചെത്തിയ പി.വി. അന്‍വര്‍ എം.എല്‍.എക്ക്​ പ്രവര്‍ത്തകര്‍ വന്‍ സ്വീകരണം നല്‍കിയത്​ കോവിഡ്​ പ്രോട്ടോകോൾ ലംഘനമെന്ന് കെ.എസ്​.യു മലപ്പുറം ജില്ല. കോവിഡ്​ പ്രോട്ടോകോൾ ലംഘിച്ച എം.എല്‍.എക്ക്​ എതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്​ കെ.എസ്​.യു മലപ്പുറം ജില്ല പ്രസിഡന്‍റ്​ ഹാരിസ്​ മുതൂര്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കും ആരോഗ്യവകുപ്പ്​ സെക്രട്ടറിക്കും പരാതി നല്‍കി.

വിദേശത്ത് നിന്നു വരുന്ന പ്രവാസികള്‍ക്ക് ഒരു നിയമവും ജനപ്രധിനിതിയായ അന്‍വറിന്​ മറ്റൊരു നിയമവുമാണോ? കോവിഡി​െന്‍റ എല്ലാ നിയമങ്ങളും ലംഘിച്ചാണ്​ ആള്‍കൂട്ട സ്വീകരണം ഏറ്റു വാങ്ങുകയും ക്വാറന്‍റീന്‍ പോകാതെ ജനമധ്യത്തിലേക്ക് ഇറങ്ങിയതെന്നും പരാതിയില്‍ പറയുന്നു. സാമൂഹ്യ അകലം പാലിക്കുന്നത്​ ഉള്‍പ്പെ​െടയുളള നടപടികളും കാറ്റില്‍പറത്തിയായിരുന്നു സ്വീകരണം.

നിലവില്‍ വിദേശത്ത്​ നിന്നും വരുന്നവര്‍ കോവിഡ്​ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റ്​ ലഭ്യമാണെങ്കിലും മറ്റുളളവരുമായി സമ്ബര്‍ക്കം ഒഴിവാക്കുകയും ഏഴ്​ ദിവസത്തെ ഹോം ക്വാറന്‍റീനില്‍ പോകുകയും വേണം. ഒരാഴ്​ചക്ക്​ ശേഷം വീണ്ടും കോവിഡ്​ ​െടസ്​റ്റ്​ നടത്തിയതിന്​ ശേഷം മാത്രമേ പുറത്തിറങ്ങാന്‍ പറ്റുകയുളളു. ആരോഗ്യവകുപ്പി​െന്‍റയും പൊലീസ്​ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു സ്വീകരണമെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്​.

NO COMMENTS