ഒളിംപിക്സ് വനിതാ ബാഡ്മിന്റനിൽ ഇന്ത്യയുടെ പി.വി. സിന്ധുവിന് വെള്ളി

186

റിയോ ∙ ഒളിംപിക്സ് വനിതാ ബാഡ്മിന്റനിൽ ഇന്ത്യയുടെ പി.വി. സിന്ധുവിന് വെള്ളി. ഇന്നു നടന്ന ഫൈനൽ പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ താരമായ സ്പെയിനിന്റെ കരോലിന മരിനാണ് സ്വർണം. സ്കോർ: 21–19, 12–21, 15–21. ആദ്യ ഗെയിം സ്വന്തമാക്കിയ സിന്ധുവിന് അവസാന രണ്ടു ഗെയിമുകളും നഷ്ടമാവുകയായിരുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിതാ താരം ഒളിംപിക്സ് ബാഡ്മിന്റനിൽ വെള്ളി മെഡൽ നേടുന്നത്.

NO COMMENTS

LEAVE A REPLY