സെക്രട്ടേറിയറ്റിന്റെ സുരക്ഷാ പരിശോധനക്ക് കൈക്കൂലി വാങ്ങിയ വനിതാ എഞ്ചിനീയര്‍ക്ക് സസ്പെന്‍ഷന്‍

500

സെക്രട്ടറിയേറ്റിലെ അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാനായി കൈക്കൂലി വാങ്ങിയ പി.ഡബ്ല്യൂ.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് സസ്പെന്‍ഷന്‍. കരാറുകാരനില്‍ നിന്നും കൈക്കൂലി വാങ്ങിയ തിരുവനന്തപുരം പൊതുമരാമത്ത് ഇലക്ടിക്കല്‍ ഡിവിഷണല്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷഹനാ ബീഗത്തെയാണ് സസ്പെന്റ് ചെയ്തത്. ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവര്‍ പ്രവീണിനെതിരെയും നടപടിയെടുത്തിട്ടുണ്ട്. പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. സെക്രട്ടറിയേറ്റ് പരിസരത്ത് വെച്ച് കൈക്കൂലി വാങ്ങിയെന്ന വിവരം അറിഞ്ഞ മന്ത്രി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ആരോപണങ്ങള്‍ ശരിയെന്ന കണ്ടെത്തിയത്. ഇവര്‍ക്കുമെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യാനും വിജിലന്‍സിന് മന്ത്രി നി‍ര്‍ദ്ദേശം നല്‍കി.

NO COMMENTS

LEAVE A REPLY