ക്വാലാലംപൂര്‍: 2022 ഖത്തര്‍ ലോകകപ്പ് രണ്ടാം ഘട്ട യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഗ്രൂപ്പുകളായി. ഗ്രൂപ്പ് ഇയിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യക്കൊപ്പം ആതിഥേയരായ ഖത്തര്‍, ഒമാന്‍, അഫ്ഗാനിസ്താന്, ബംഗ്ലാദേശ് എന്നീ ടീമുകള്‍ ആണ് ഗ്രൂപ്പിലുള്ളത്. മലേഷ്യയിലാണ് ഇന്ന് നറുക്കെടുപ്പ് നടന്നത്.ലോകകപ്പ് യോഗ്യതയ്ക്കൊപ്പം അടുത്ത ഏഷ്യന്‍ കപ്പിനായുള്ള യോഗ്യതയും ഈ മത്സരങ്ങള്‍ പരിഗണിച്ചാണ് കണക്കാക്കുക. 40 ടീമുകളാണ് രണ്ടാം ഘട്ട യോഗ്യതാ റൗണ്ടില്‍ പങ്കെടുക്കുന്നത്. അഞ്ച് ടീമുകള്‍ വീതമുള്ള എട്ട് ഗ്രൂപ്പുകള്‍ ഉണ്ട്.
ഗ്രൂപ്പില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എങ്കിലും എത്തിയാല്‍ മാത്രമേ യോഗ്യതാ റൗണ്ടിന്റെ മൂന്നാം ഘട്ടത്തിലേക്ക് ഇന്ത്യക്ക് കടക്കാന്‍ ആവുകയുള്ളു.സെപ്റ്റംബര്‍ ആദ്യ വാരം മുതലാണ് ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ ആരംഭിക്കുക.12 ടീമുകളാണ് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടുക. എട്ടു ഗ്രൂപ്പ് വിജയികളും നാല് മികച്ച റണ്ണേഴ്സ് അപ്പും യോഗ്യതാ റൗണ്ടിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടക്കും.