തിരുവനന്തപുരം: ചെറുകിട ക്വാറികള്‍ക്കായി സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തിയില്ലെങ്കില്‍ വിഴിഞ്ഞം പദ്ധതിക്കായുള്ള പാറ നല്‍കുന്നത് നിര്‍ത്തിവയ്ക്കുമെന്ന് ക്വാറി ഉടമകളുടെ സംഘടന. ക്വാറികളുടെ പ്രവര്‍ത്തനത്തിന് പാരിസ്ഥിത അനുമതി നിര്‍ബന്ധിമാക്കിയ സുപ്രീംകോടതി ഉത്തരവ് മറികടക്കാന്‍ സംസ്ഥാനം നിയമനിര്‍മ്മാണം നടത്തണമെന്നാണ് ക്വാറി ഉടമകളുടെ ആവശ്യം. ഒരു ഏക്കര്‍വരുന്ന ക്വാറികളുടെ പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാന്‍ മറ്റ് ചില സംസ്ഥാനങ്ങള്‍ നിയമനിര്‍മ്മാണം നടത്തിയിട്ടുണ്ട്. കേരളത്തിലും ഇത്തരമൊരു നിയമനിര്‍മ്മാണം ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ മാസം 19 മുതല്‍ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്. ഉടമകളും തൊഴിലാഖലുകളും സെക്രട്ടറിയേറ്റിന് മുന്നില്‍ 24 മണിക്കൂര്‍ ഉപവാസവും ആരംഭിച്ചു. ക്വാറി ഉടമകളുമായി വ്യവസായ മന്ത്രി നടത്തിയ ചര്‍ച്ചയിലും ഫലമുണ്ടായില്ല. ക്വാറി ഉടമകളുടെ പ്രശ്‌നങ്ങള്‍ പരിശോധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ എത്രയും വേഗം ധരിപ്പിക്കാന്‍ വ്യവസായ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. എന്നാല്‍ നിയനിര്‍മ്മാണത്തെ കുറിച്ച് വ്യക്തമായ ഉറപ്പു ലഭിക്കാതെ സമരത്തില്‍ നിന്നും പിന്‍വലിക്കില്ലെന്ന് ക്വാറി ഉടമകള്‍ പറഞ്ഞു.