കാസറകോട് : ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി പ്രകാരം കാഞ്ഞങ്ങാട് ഗവണ്‍മെന്റ് ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് വിവിധ തരം രജിസ്റ്ററുകളും ഫോറങ്ങളും പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 18 ന് ഉച്ചയ്ക്ക് 12.30 വരെ ക്വട്ടേഷന്‍ സമര്‍പ്പിക്കാം. ഫോണ്‍ 0467 2207902.
പട്ടിക വര്‍ഗ വികസന വകുപ്പിന്റ നിയന്ത്രണത്തില്‍ പരവനടുക്കത്തുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ എസ് എസ് എല്‍ സി ബാച്ചിലെ 35 കുട്ടികളെയും 13 ജീവനക്കാരെയും ഡിസംബര്‍ 21 മുതല്‍ 24 വരെ തൃശ്ശൂര്‍ ചാല ക്കുടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കുന്ന സഹവാസ ക്യാമ്പില്‍ എത്തിക്കുന്നതിനും തിരികെ കൊണ്ടു വരുന്നതിനും ഒരു നോണ്‍ ഏ സി ടൂറിസ്റ്റ് ബസ് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 17 ന് ഉച്ചയ്ക്ക് 3.30 വരെ ക്വട്ടേഷന്‍ സമര്‍പ്പിക്കാം. ഫോണ്‍ 04994 239969 .
പട്ടിക വര്‍ഗ വികസന വകുപ്പിന്റ നിയന്ത്രണത്തില്‍ പരവനടുക്കത്ത് പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പ്ലസ്ടു ബാച്ചിലെ 101 കുട്ടികളെയും അവരെ അനുഗമിക്കുന്ന ജീവനക്കാരെയും ഡിസംബര്‍ 21 മുതല്‍ 24 വരെ തൃശ്ശൂര്‍ ചാലക്കുടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കുന്ന സഹവാസ ക്യാമ്പില്‍ എത്തിക്കുന്നതിനും തിരികെ കൊണ്ടു വരുന്നതിനും രണ്ട് നോണ്‍ ഏ സി ടൂറിസ്റ്റ് ബസ് ലഭ്യമാക്കുന്നതിന് ബസുടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 17 ന് ഉച്ചയ്ക്ക് 3.30 വരെ ക്വട്ടേഷന്‍ സമര്‍പ്പിക്കാം. ഫോണ്‍ 04994 239969 .