നോട്ട് മാറുന്നതിന് ഇനി തിരിച്ചറിയല്‍ കാര്‍ഡിന്‍റെ കോപ്പികള്‍ ബാങ്കില്‍ നല്‍കേണ്ട : ആര്‍ബിഐ

235

ന്യൂഡല്‍ഹി: അസാധുവാക്കിയ നോട്ടുകള്‍ മാറിമേടിക്കുന്നതിന് ഇനി തിരിച്ചറിയല്‍ കാര്‍ഡിന്‍റെ കോപ്പികള്‍ ബാങ്കില്‍ നല്‍കേണ്ട ആവശ്യമില്ല. ആര്‍ബിഐ ആണ് ഇത് സംബന്ധിച്ച്‌ വിശദാംശങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍, നോട്ടുകള്‍ മാറുന്നതിന് ഐഡി കാര്‍ഡുകളില്‍ ഏതെങ്കിലുമൊന്ന് കാണിക്കേണ്ടതുണ്ട്. പണം മാറ്റുന്നതിനുള്ള ആപ്ലിക്കേഷനിലൂടെ തിരിച്ചറിയല്‍ രേഖകളിലെ നന്പര്‍ ബാങ്കിന് ലഭിക്കുന്നുണ്ട് അതിനാല്‍തന്നെ കോപ്പികള്‍ ആവശ്യമില്ല. ഇതോടെ ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് ഫോട്ടോസ്റ്റാറ്റ് കടകള്‍ക്ക് മുന്നിലും ക്യൂ നില്‍ക്കേണ്ട ആവശ്യം വരുന്നില്ല. സ്റ്റേറ്റ് ബാങ്ക് അടക്കമുള്ള ബാങ്കുകളില്‍ ഫോട്ടോ കോപ്പികളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് നോട്ടുകള്‍ മാറി പുതിയ നോട്ടുകള്‍ നല്‍കാറുള്ളത്. നീണ്ട ക്യൂ നില്‍ക്കേണ്ടി വരുന്നതിനാല്‍ ചില ബാങ്കുകളില്‍ ഇതിനുള്ള സേവനം സൗജന്യമായി നല്‍കിയിരുന്നു. കള്ളപ്പണം തടയുന്നതിനാല്‍ത്തന്നെ തിരിച്ചറിയല്‍ രേഖകള്‍ അനിവാര്യമാണ്.

NO COMMENTS

LEAVE A REPLY