മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്‍ കെ ധവാന്‍ അന്തരിച്ചു

245

ന്യൂഡല്‍ഹി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്‍.കെ.ധവാന്‍ (81) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ന്യൂഡല്‍ഹിയിലെ ബിഎസ് കാപുര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ച വൈകിട്ടാണ് അന്തരിച്ചത്. മുന് രാജ്യസഭാ എംപിയായ ധവാന്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്തരില്‍ ഒരാളായാണ് അറിയപ്പെട്ടത്. 1962-ല്‍ ഇന്ദിരാ ഗാന്ധിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

NO COMMENTS