ഗോസംരക്ഷണത്തിന്റെ പേരിലുള്ള ആക്രമണങ്ങളെ ഒരു തരത്തിലും പിന്തുണക്കില്ലെന്ന് ആര്‍.എസ്.എസ്

253

ജമ്മു: ഗോരക്ഷാ ആക്രമണത്തിനു എതിരെ ആര്‍എസ്‌എസ് രംഗത്ത്. ഗോസംരക്ഷണത്തിന്റെ പേരിലുള്ള ആക്രമണങ്ങളെ ഒരു തരത്തിലും പിന്തുണക്കില്ലെന്ന് ആര്‍.എസ്.എസ്. പ്രചാര്‍ പ്രമുഖ് മന്‍മോഹന്‍ വൈദ്യ. ഇത്തരം ആക്രമണങ്ങളില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ ശിക്ഷിക്കണം . അക്രമങ്ങളെ ആര്‍.എസ്.എസുമായി ബന്ധപ്പെടുത്തുന്നത് ശരിയായ നടപടിയില്ല. മറിച്ച്‌ കുറ്റക്കാരെ കണ്ടെത്തി ശിക്ഷ വാങ്ങിച്ചുകൊടുക്കുകയാണ് വേണ്ടത്. ആര്‍.എസ്.എസ് ഒരു തരത്തിലുമുള്ള ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോരക്ഷയുടെ പേരിലുള്ള ആക്രമണത്തെ പ്രതിപക്ഷം ഭരണപക്ഷത്തിനു എതിരെയായ ആയുധമായി ഉപയോഗിക്കുന്ന സമയത്താണ് ആര്‍.എസ് .എസ് നിലപാട് വ്യക്തമാക്കിയത്.

NO COMMENTS