തിരുവനന്തപുരം: മെഡിക്കല്‍ കോളജ് കോഴവിവാദത്തില്‍ ഉള്‍പ്പെട്ട ആര്‍എസ് വിനോദിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് ഇക്കാര്യം അറിയിച്ചത്. വിനോദിനെതിരായ ആരോപണം അതീവ ഗൗരവമുള്ളതാണെന്നും കുമ്മനം പറഞ്ഞു. ബിജെപി സംസ്ഥാന സഹകരണ സെല്കണ്വീനറാണ് ആര്‍എസ് വിനോദ്. കേന്ദ്രത്തില്‍ നിന്നും ശക്തമായ സമ്മര്‍ദമുണ്ടായതിനെ തുടര്‍ന്നാണ് വിനോദിനെതിരെ നടപടിയെടുത്തത്. അഴിമതിപ്പണമായി വിനോദ് അഞ്ച് കോടി 60 ലക്ഷം രൂപ വാങ്ങിയെന്ന് കണ്ടെത്തിയിരുന്നു.