മലപ്പുറം• കെപിഎസ്ടിഎ സംസ്ഥാന സമ്മേളനത്തിനെത്തിയ അധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂര്‍ പാപ്പിനിശേരി ആരോളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന്‍ പി.വി.രാധാകൃഷ്ണന്‍ (53) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒരുമണിക്കാണ് മരിച്ചത്. ജില്ലാ കമ്മിറ്റി അംഗമാണ്. മൃതദേഹം വൈകിട്ട് ഏഴിന് പാപ്പിനിശേരി ആരോളിയിലെത്തിക്കും.