ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് സര്‍ക്കാരുമായി സമാന്തര ചര്‍ച്ച നടത്തിയതിന്റെ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. 2015 നവംബറില്‍ പ്രതിരോധ സെക്രട്ടറി വഴിവിട്ട ഇടപാടിനെ എതിര്‍ത്ത് പ്രതിരോധ മന്ത്രിക്ക് അയച്ച കത്തിന്റെ വിവരങ്ങള്‍ ” ദ ഹിന്ദു’വാണ് പുറത്തുവിട്ടത്. പ്രതിരോധ വകുപ്പ് ഒഴിവാക്കി പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തരചര്‍ച്ച നടത്തിയത് ഇന്ത്യന്‍ താല്പര്യങ്ങള്ക്ക് വിരുദ്ധമാകുമെന്ന് കത്തില്‍ വ്യക്തമാക്കുന്നു. നേരത്തേ, പ്രതിരോധമന്ത്രാലയമാണ് റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നത്.