റഫാല്‍ ഇടപാട്; മനോഹര്‍ പരീക്കറിനെതിരായ വെളിപ്പെടുത്തല്‍ ശരിയെന്ന് രാഹുല്‍

180

ദില്ലി: റഫാല്‍ ഇടപാടിന്റെ രേഖകള്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരിക്കരിന്റെ പക്കല്‍ ഉണ്ടെന്ന ഗോവന്‍ മന്ത്രി വിശ്വജിത് റാണയുടെ വെളിപ്പെടുത്തല്‍ ശരിയെന്നു രാഹുല്‍ ഗാന്ധി. വെളിപ്പെടുത്തല്‍ ടേപ്പ് പുറത്തു വന്ന് ഒരുമാസം ആയിട്ടും ഇതുവരെയും അന്വേഷണം നടത്തിയില്ല. മന്ത്രിക്കു എതിരെ നടപടി എടുത്തില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട നിരവധി ഫയലുകള്‍ ഗോവ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രപ്രതിരോധ മന്ത്രിയുമായ മനോഹര്‍ പരീക്കിന്‍റെ കിടപ്പുമുറിയുലുണ്ടെന്നാണ് ഗോവന്‍ മന്ത്രിയായ വിശ്വജിത് റാണെയുടെ ഓഡിയോ ടേപ്പിലെ ഉള്ളടക്കം. റാഫാല്‍ രേഖകള്‍ കൈയ്യില്‍ ഉള്ളതിനാലാണ് പരീക്കര്‍ മുഖ്യമന്ത്രിയായി തുടരുന്നതെന്നും ഓഡിയോ ടേപ്പില്‍ വ്യക്തമാക്കുന്നു.

NO COMMENTS