ന്യൂഡല്‍ഹി : റാഫേല്‍ ഇടപാടിലെ വില ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന്‍ സുപ്രീംകോടതി. വിലവിവരം മുദ്രവച്ച കവറില്‍ പത്ത് ദിവസത്തിനകം കൈമാറണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. എന്നാല്‍ റാഫേലിന്റെ വിലവിവരം ഔദ്യോഗിക രഹസ്യമാണെന്നും ഇതു പുറത്തു വിടാനാവില്ലെന്നും എജി കോടതിയെ അറിയിച്ചു.
വിമാനത്തിന്റെ വില, സാങ്കേതിക വിവരങ്ങള്‍, കരാറിലെ നടപടിക്രമങ്ങള്‍ തുടങ്ങിയവ കോടതിയെ അറിയിക്കണം. എന്നാല്‍ വിഷയത്തില്‍ സി.ബി.ഐ അന്വേഷണം നടത്തുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്നും കോടതി വ്യക്തമാക്കി. കേസ് നവംബര്‍ 14നു വീണ്ടും പരിഗണിക്കും.