ന്യൂഡല്‍ഹി : റഫാല്‍ യുദ്ധവിമാന ഇടപാടില്‍ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി. ഫ്രാന്‍സുമായുള്ള റഫാല്‍ യുദ്ധ വിമാന ഇടപാട് സംബന്ധിച്ചു കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള എല്ലാ ഹരജികളും കോടതി തള്ളി. അഭിഭാഷകരായ എംഎല്‍ ശര്‍മ, വിനീത ഡാന്‍ഡെ, പ്രശാന്ത് ഭൂഷണ്‍, മുന്‍ കേന്ദ്രമന്ത്രിമാരായ അരുണ്‍ ഷൂറി, യശ്വന്ത് സിന്‍ഹ, ആംആദ്മി നേതാവ് സജ്ഞയ് സിംഗ് എന്നിവരാണ് അന്വേഷണം ആവശ്യപ്പെട്ട് ഹരജി സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണു കേസ് പരിഗണിച്ചത്. ഇടപാടില്‍ സര്‍ക്കാറിന്റെ എല്ലാ നടപടികളും കോടതി ശരിവെച്ചു. വിലയെക്കുറിച്ച് അന്വേഷിക്കേണ്ടതില്ലെന്നും കോടതി വിധിച്ചു.