റാഫേല്‍ നഡാല്‍ യു.എസ് ഓപ്പണില്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്

233

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നീസില്‍ സ്പാനിഷ് താരവും രണ്ട് തവണ ചാമ്ബ്യനുമായ റാഫേല്‍ നഡാല്‍ പുറത്ത്. നാലാം റൗണ്ടില്‍ ഫ്രഞ്ച് താരം ലൂക്കാസ് പ്യൂലെയാണ് നഡാലിനെ അട്ടിമറിച്ചത്.
നാല് മണിക്കൂറും ഏഴ് മിനിറ്റും മാരത്തണ്‍ പോരാട്ടത്തിനൊടുവിലായിരുന്നു നഡാലിന്റെ പരാജയം. സ്കോര്‍: 6-1,2-6,6-4,3-6,7-6. ടൈ ബ്രേക്കറിലേക്ക് നീണ്ട അഞ്ചാം സെറ്റില്‍ നഡാലിന് മാച്ച്‌ പോയിന്റ് ലഭിച്ചെങ്കിലും അവസരം മുതലാക്കാനായില്ല.ഓസ്ട്രേലിയന്‍ ഓപ്പണില്‍ ക്വാര്‍ട്ടറില്‍ പോലുമെത്താതെ പുറത്തായ നഡാലിന് വിംബിള്‍ഡണിലും ഫ്രഞ്ച് ഓപ്പണിലും പരിക്ക് മൂലം കളിക്കാനായിരുന്നില്ല.റിയോ ഒളിമ്ബിക്സ് പുരുഷ ഡബിള്‍സില്‍ സ്വര്‍ണം നേടിയിരുന്ന നഡാല്‍ ഫോമിലേക്ക് തിരിച്ചെത്തുന്നതിന്റെ സൂചന നല്‍കിയിരുന്നു.എന്നാല്‍ യു.എസ് ഓപ്പണില്‍ ആ ഫോം നിലനിര്‍ത്താന്‍ നഡാലിനായില്ല. 2015 ഫ്രഞ്ച് ഓപ്പണിന് ശേഷം ഒരു പ്രധാന ടൂര്‍ണമെന്റിന്റെ നാലാം റൗണ്ടിലെത്താന്‍ നഡാലിന് സാധിച്ചിച്ചില്ല.ക്വാര്‍ട്ടര്‍ ഫൈനലില്‍ നാട്ടുകാരനായ ഗെയ്ല്‍ മോണ്‍ഫില്‍സാണ് നഡാലിന്റെ എതിരാളി. മാര്‍ക്കോസ് ബാഗ്ദത്തിസിനെ പരാജയപ്പെടുത്തിയാണ് മോണ്‍ഫില്‍സ് ക്വാര്‍ട്ടറിലെത്തിയത്.

NO COMMENTS

LEAVE A REPLY