തിരുവനന്തപുരം : കോട്ടണ്‍ഹില്‍ സ്കൂളിലെ റാഗിംഗ് , ആരോപണ വിധേയരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി നടപടി എടുത്തി ല്ലെങ്കില്‍ ഹെഡ്മാസ്റ്ററെ സ്കൂള്‍ വിട്ടുപോകാന്‍ അനുവദിക്കില്ലെന്ന് രക്ഷിതാക്കള്‍ അറിയിച്ചു.
സാമൂഹിക മാധ്യമങ്ങളില്‍ കണ്ട പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി യാണ് മൂന്ന് ദിവസത്തി നകം റിപ്പോര്‍ട്ട് നല്കാന് നിര്‍ദേശിച്ചത്. രക്ഷിതാക്കള്‍ പോലീസിനടക്കം പരാതി നല്കി ആറ് ദിവസമായിട്ടും ആരോപണ വിധേയരായ വിദ്യാര്‍ത്ഥികളെ കണ്ടെത്താനോ ആക്രമിക്കപ്പെട്ട കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കാനോ കഴിഞ്ഞിട്ടില്ല. സ്കൂളിന് മുന്നില്‍ രക്ഷിതാക്കളുടെ പ്രതിഷേധ മുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.എന്നാൽ കോട്ടണ്‍ഹില്‍ സ്കൂളിലെ റാഗിംഗ് പരാതിയില്‍ ഇന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ റിപ്പോര്‍ട്ട് നൽകും
കഴിഞ്ഞ വ്യാഴാഴ്ചയാണ് മൂത്രപ്പുരയിലേക്കെത്തിയെ ജൂനിയര്‍ വിദ്യാര്‍ഥികളെ മുഖം മറച്ചെത്തിയ സീനിയര്‍ വിദ്യാര്‍ഥികള്‍ മൂത്രപ്പുരയിലെത്തിയ അഞ്ചാം ക്ലാസിലേയും ആറാം ക്ലാസിലേയും കുട്ടികളെ പത്താം ക്ലാസിലെ വിദ്യാര്‍ഥികള്‍ തടഞ്ഞു ഭീഷണിപ്പെടുത്തി ഉപദ്രവിച്ചെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. അവര്‍ പറയുന്നത് കുട്ടികള്‍ കേട്ടില്ലെങ്കില്‍ കൈ ഞരമ്ബ് മുറിച്ച് കൊല്ലുമെന്നും സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ കൊണ്ടുപോയി താഴേക്കിടുമെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ വ്യക്തമാക്കുന്നു .
ഇതിനിടെ പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു. ആക്രമിച്ച മുതിര്‍ന്ന വിദ്യാര്‍ത്ഥികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ചില വിദ്യാര്‍ഥികള്‍ യൂണിഫോം ധരിച്ചിരുന്നില്ല എന്നും കളര്‍ ഡ്രെസ് ആണ് ധരിച്ചിരുന്നതെന്നും വിദ്യാര്‍ഥികള്‍ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ ബ്ലോക്കിലെ മൂത്രപ്പുര ഉപയോഗിക്കാനെത്തുന്ന യുപിസ്കൂള്‍ കുട്ടികളെ മുതിര്‍ന്ന കുട്ടികള്‍ ഭീഷണിപ്പെടുത്തുന്നതായി നേരത്തെയും പരാതികള്‍ ഉണ്ടായിരുന്നു. എന്നാല്‍ പുറത്തു നിന്നെത്തിയ സംഘമാണോ ഇപ്പോഴത്തെ സംഭവത്തിന് പിന്നിലെന്ന് ചില രക്ഷിതാക്കള്‍ക്ക് സംശയമുണ്ട്.
സ്കൂള്‍ ഗെയിറ്റിനും ചുറ്റുമതിലിലും സിസിടിവി ക്യാമറകള്‍ ഇല്ലാത്തതടക്കമുള്ള സുരക്ഷാ വീഴ്ചയും രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പരാതികള്‍ ഒന്നും കിട്ടിയിട്ടില്ലെന്നും സംഭവം ശ്രദ്ധയില്‍പെട്ട ഉടന്‍ പോലീസിലും ഉന്നതാധികാരികള്‍ക്കും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഹെഡ് മാസ്റ്റര്‍ നേരത്തെ പറഞ്ഞിരുന്നു.
ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന ഒരു പരിപാടിയും കോട്ടണ്‍ഹില്‍ സ്കൂളില്‍ നടക്കുന്നുണ്ട്. ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന കേരള പൊലീസന്റെ ‘കൂട്ട്’ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി ഇന്നിവിടെ എത്തുന്നത്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സ്കൂള്‍ പരിസരത്ത് പോലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.