ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ തീരുമാനിച്ച ബോര്‍ഡില്‍ താന്‍ ഉണ്ടായിരുന്നില്ലെന്ന് മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ രഘുറാം രാജ്.
നോട്ട് നിരോധനത്തെ താന്‍ അനുകൂലിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ ഏറ്റവും പുതിയ പുസ്തകമായ ‘ഐ ഡു വാട്ട് ഡു ഐ ഡു’ എന്ന പുസ്തകത്തിലാണ് നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ അദ്ദേഹം പരാമര്‍ശിച്ചിട്ടുള്ളത്. ആര്‍ബിഐയുടെ തലപ്പത്ത് ഞാനുണ്ടായിരുന്ന കാലത്ത് ഒരിക്കല്‍ പോലും നോട്ട് അസാധുവാക്കലില്‍ തീരുമാനമെടുക്കേണ്ട സാഹചര്യം ഉരുത്തിരിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു. പദവി ഒഴിഞ്ഞ ശേഷം ആദ്യമായാണ് നോട്ട് നിരോധനം സംബന്ധിച്ച വിഷയത്തില്‍ രഘുറാം രാജന്‍ മനസ്സ് തുറക്കുന്നത്.