ദില്ലി: അഖിലേഷ് യാദവ് -രാഹുല്‍ ഗാന്ധി സംയുക്ത റാലിക്ക് വിലക്കുമായി വീണ്ടും വാരണാസി ഭരണകൂടം. നാളെ നടക്കാനിരുന്ന സംയുക്ത തിരഞ്ഞെടുപ്പു പ്രചരണ റാലി റദ്ദാക്കി. സുരക്ഷാ കാരണങ്ങളാലാണ് അനുമതി നിഷേധിച്ചതെന്ന് വാരണാസി ജില്ലാ ഭരണകൂടം അറിയിച്ചു. നാളെ വാരണാസിയില്‍ നടക്കാനിരുന്ന അഖിലേഷ് യാദവ് -രാഹുല്‍ ഗാന്ധി സംയുക്ത തിരഞ്ഞെടുപ്പു പ്രചരണ റാലിക്കാണ് വാരണാസി ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചത്. വാരണാസിയില്‍ അതേദിവസം ഗുരു രവിദാസ് ജയന്തി ആഘോഷങ്ങള്‍ നടക്കുന്നതിനാല്‍ റാലി ജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ അനുമതി നിഷേധിച്ചത്.
ജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്നതിനാല്‍ റാലി റദ്ദാക്കുകയാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഇത് രണ്ടാം തവണയാണ് അഖിലേഷ് യാദവിന്റെയും രാഹുല്‍ ഗാന്ധിയുടെയും സംയുക്ത റാലിക്ക് വാരണാസി ജില്ലാ ഭരണകൂടം അനുമതി നിഷേധിക്കുന്നത്.
ഇതേ ദിവസം ഉത്തര്‍ പ്രദേശിലെ ബറേലിയിലും രാംപൂറിലും അഖിലേഷ് യാദവ് റാലി നടത്തുന്നുണ്ട്. അഖിലേഷ് യാദവും രാഹുല്‍ ഗാന്ധിയും ഒരുമിച്ചു പങ്കടുത്ത റാലി ഇതിനു മുന്‍പ് ലക്‌നൗവിലും ആഗ്രയിലും നടന്നിരുന്നു.