ജലന്തര്‍: മയക്കുമരുന്നിന്റെ ഭീഷണിയും ക്രമസമാധന പ്രശ്നങ്ങളും ചൂണ്ടിക്കാണിച്ച് പഞ്ചാബില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിഷേധം സംഘടിപ്പിക്കാനിരിക്കെ വിമര്‍ശനവുമായി യോഗ ഗുരു ബാബ രാംദേവ് രംഗത്ത്.
‘ജീവിതത്തില്‍ എപ്പോഴെങ്കിലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് നിങ്ങള്‍ രാഹുല്‍ ഗാന്ധിയോട് ചോദിച്ചുനോക്കൂ’ എന്നാണ് ബാബാ രാംദേവ് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചത്.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് പ്രതിഷേധ പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.
രാഹുലിനെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിനെയും രാംദേവ് പരിഹസിച്ചു. ‘രാഹുല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ആയാല്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കാര്യമായി ഒന്നും ചെയ്യേണ്ടിവരില്ല. പതുക്കെ അവര്‍ മടിയന്‍മാരാകും. പക്ഷേ, പ്രിയങ്ക ഗാന്ധിയെ ആണ് നിര്‍ദേശിക്കുന്നതെങ്കില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് യോഗ ചെയ്ത് കഴിയാം’ ബാബ രാംദേവ് പറഞ്ഞു.കള്ളപ്പണം തിരികെയെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ബാബ രാംദേവ് നടത്തിയത്. കള്ളപ്പണം തിരികെയെത്തിക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ല. ജനങ്ങളും ഞാനും അസംതൃപ്തരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുമായും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായും ഈ വിഷയം ചര്‍ച്ച ചെയ്തു.
Dailyhunt