ന്യൂഡല്‍ഹി : മഴക്കെടുതി മൂലമുണ്ടായ കേരളത്തിലെ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ വൈകരുതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് രാഹുല്‍ ഗാന്ധി പ്രതികരണമറിയിച്ചത്. പ്രളയത്തില്‍ ലക്ഷക്കണക്കിന് ആളുകളുടെ ജീവനും ഉപജീവിതമാര്‍ഗങ്ങളും സ്വപ്നങ്ങളും അപകടത്തിലാവുകയാണെന്നും രാഹുല്‍ ട്വിറ്റ് ചെയ്തു.