ഹാംബര്‍ഗ് : ഇന്ത്യയിൽ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് കാരണം തൊഴിലില്ലായ്മ്മയും നോട്ടുനിരോധനവും ജിഎസ്ടിയുമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജര്‍മനിയിലെ ഹാംബര്‍ഗില്‍ ഒരു സ്കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.
ചെറുകിട വ്യവസായ മേഖലയില്‍ പണിയെടുത്തിരുന്ന ആയിരങ്ങളെ ജിഎസ്ടിയും നോട്ടുനിരോധനവും പ്രതികൂലമായി ബാധിച്ചു. ദിനംപ്രതി ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത് ജനങ്ങളില്‍ രോഷം വളര്‍ത്തും. ആള്‍ക്കൂട്ട കൊലപാതകങ്ങളുടെയും ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരായ ആക്രമണങ്ങളുടെയും കാരണം ഇതു തന്നെയാണ് എന്ന് അദ്ദേഹം പറഞ്ഞു. 21ാം നൂറ്റാണ്ടില്‍ ഏതെങ്കിലുമൊരു വിഭാഗത്തെ വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.