പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി രാഹുല്‍ ഗാന്ധി നാളെ കേരളത്തിൽ

155

ഡൽഹി : പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. രാവിലെ തിരുവനന്തപുരത്തെത്തുന്ന രാഹുല്‍ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം ചെങ്ങന്നൂരിലേക്ക് പോകും. അവിടെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പിലേക്കും പോകും. രക്ഷാപ്രവര്ത്തനത്തിലേര്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് സ്വീകരണം നല്‍കുന്ന പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. തുടർന്ന് എറണാകുളത്തെ ആലുവ, പറവൂർ തുടങ്ങിയ സ്ഥലങ്ങൾ റോഡ് മാർഗം സന്ദർശിക്കും. തുടര്‍ന്ന് ഉച്ചയോടെ കോഴിക്കോട്ടേക്കും, അവിടെ നിന്ന് പ്രത്യേക വിമാനത്തില്‍ തിരിച്ചു ഡൽഹിയിലേക്ക് മടങ്ങുകയും ചെയ്യും.

NO COMMENTS