പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍

155

തിരുവനന്തപുരം : പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തി. തുടര്‍ന്ന് ഇദ്ദേഹം ഹെലികോപ്റ്റര്‍ മാര്‍ഗം ചെങ്ങന്നൂരിലും ആലപ്പുഴയിലും സന്ദര്‍ശനം നടത്തും. തുടര്‍ന്ന് പ്രളയത്തില്‍പ്പെട്ടവരെ രക്ഷിച്ച മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങിലും രാഹുല്‍ ഗാന്ധിയെത്തും. നാളെ കോഴിക്കോടും വയനാടും സന്ദര്‍ശനം നടത്തും. മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കെപിസിസി നിര്‍മിച്ച് നല്‍കുന്ന 1000 വീടുകളില്‍ 20 വീടുകള്‍ക്കുള്ള തുക ചടങ്ങില്‍ രാഹുല്‍ കൈമാറും. നാളെ രാവിലെ ക്യാമ്പുകളിലേക്കായി ഡിസിസി ശേഖരിച്ച ഭക്ഷ്യവസ്തുക്കളുമായുള്ള ലോറികള്‍ മറൈന്‍ ഡ്രൈവില്‍ ഫ്്‌ളാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് പ്രത്യേക വിമാനത്തില്‍ കോഴിക്കോട് എത്തുന്ന രാഹുല്‍ ഗാന്ധി ഹെലികോപ്റ്ററില്‍ വയനാട്ടിലേക്ക് തിരിക്കും.

NO COMMENTS