ക​ര്‍​ഷ​ക​ര്‍​ക്ക് അ​വ​രു​ടെ പ​രാ​തി​ക​ള്‍ ബോ​ധി​പ്പി​ക്കാ​നു​ള്ള അ​നു​വാ​ദം ന​ല്‍​കി​യില്ലെന്ന് രാഹുല്‍ ഗാന്ധി

245

ന്യൂഡല്‍ഹി : ക​ര്‍​ഷ​ക​ര്‍​ക്ക് അ​വ​രു​ടെ പ​രാ​തി​ക​ള്‍ ബോ​ധി​പ്പി​ക്കാ​നു​ള്ള അ​നു​വാ​ദം ന​ല്‍​കി​യില്ലെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭാരതീയ കിസാന്‍ യൂണിയന്‍റെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ നടത്തിയ മാര്‍ച്ച്‌ ഡല്‍ഹി അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞതിനെത്തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ പ്രതികരിച്ചത്. ലോ​ക അ​ഹിം​സ ദി​ന​ത്തി​ല്‍, ക​ര്‍​ഷ​ക​രെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ചു​കൊ​ണ്ട് ബി​ജെ​പി ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു. കര്‍ഷകര്‍ക്ക് അവരുടെ പരാതികള്‍ ബോധിപ്പിക്കാനുളള അവസരം ഒരുക്കുന്നില്ല. അവരുടെ ദുരവസ്ഥയെക്കുറിച്ച്‌ സംസാരിക്കാന്‍ പോലും സാധിക്കുന്നില്ലെന്നും ക​ര്‍​ഷ​ക​ര്‍​ക്ക് ഇ​പ്പോ​ള്‍ രാ​ജ്യ​ത​ല​സ്ഥാ​ന​ത്തേ​ക്ക് വ​രാ​ന്‍ ക​ഴി​യു​ന്നി​ല്ലെന്നും രാ​ഹു​ല്‍ ഗാന്ധി ആരോപിച്ചു.

NO COMMENTS