ന്യൂഡല്‍ഹി : കോണ്‍ഗ്രസില്‍ കേഡര്‍ സംവിധാനം കൊണ്ടുവരാനാകില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആര്‍എസ്എസ് പോലുള്ള കേഡര്‍ സംവിധാനത്തിന്റെ ഉദ്ദേശം എല്ലാ സ്ഥാപനങ്ങളെയും പിടിച്ചെടുക്കലാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പിയുമായി സഖ്യമുണ്ടാക്കുമെന്നും രാഹുല്‍ പറഞ്ഞു.