ന്യൂഡല്‍ഹി : ഗുജറാത്തിലെയും അസമിലെയും
ബി ജെ പി സര്‍ക്കാറുകളെ ഗാഢ നിദ്രയില്‍ നിന്നുണര്ത്താന് കോണ്‍ഗ്രസിനായെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്നാല്‍ പ്രധാനമന്ത്രി ഇപ്പോഴും ഉറക്കത്തിലാണ്. അദ്ദേഹത്തെയും ഉണര്‍ത്താന്‍ ശ്രമിക്കും. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളി മധ്യപ്രദേശിലെയും ഛത്തീസ്ഗഢിലെയും കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ കൈക്കൊണ്ട നടപടികളെ പിന്തുടര്ന്ന് ഗുജറാത്തിലും അസമിലും ബി ജെ പി സര്‍ക്കാറുകള്‍ സമാന നടപടികളെടുത്തതിനെ പരാമര്‍ശിക്കുകയായിരുന്നു രാഹുല്‍.