ദില്ലി : രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളിയതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലാണ് രാഹുല്‍ ഗാന്ധി ഇത് പങ്ക് വച്ചത്. കോണ്‍ഗ്രസിന് അധികാരം ലഭിച്ചാല്‍ പത്ത് ദിവസത്തിനുള്ളില്‍ കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളുമെന്നായിരുന്നു തെരഞ്ഞെടുപ്പ് വാഗ്ദാനം.
“അത് പൂര്‍ത്തിയായി. രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്ഗഡും കാര്‍ഷിക വായ്പകളില്‍ നിന്ന് മുക്തമായിരിക്കുകയാണ്. പത്ത് ദിവസമാണ് ഞങ്ങള്‍ ചോദിച്ചത്. എന്നാല്‍ രണ്ട് ദിവസം കൊണ്ട് അത് പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു .” രാഹുല്‍ ഗാന്ധി ട്വീറ്റില്‍ കുറിച്ചു.