പട്‌ന: കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തോടെ വന്ന പ്രതിസന്ധി മറികടക്കാന്‍ രാഹുല്‍ ഗാന്ധി നേരിട്ടിറങ്ങുന്നു. ബീഹാറില്‍ ബിജെപിക്കെതിരെ നിര്‍ണായക നീക്കങ്ങളുമായി റാലി നടത്താന്‍ ഒരുങ്ങുകയാണ് രാഹുല്‍. ബീഹാറില്‍ സീറ്റ് വിഭജനം വഴിമുട്ടി നില്‍ക്കുമ്ബോഴാണ് രാഹുല്‍ എത്തുന്നത്. ഇത്തവണ സഖ്യം ശക്തമാകുമെന്ന് സൂചനയാണ് കോണ്‍ഗ്രസില്‍ നിന്ന് വരുന്നത്.
അതേസമയം ബിജെപിക്കെതിരെ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നയങ്ങളും ചര്‍ച്ചയാവും.സംസ്ഥാനത്ത് ഇതുവരെ കാണാത്ത രീതിയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുലിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. കൂടുതല്‍ പാര്‍ട്ടികള്‍ മഹാസഖ്യത്തിലേക്ക് ഈ ദിവസം വരുമെന്നും സൂചനയുണ്ട്.
രാംവിലാസ് പാസ്വാനുമായി ചര്‍ച്ച നടത്തുമെന്ന് അഭ്യൂഹമുണ്ട്. പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാന്‍ എന്‍ഡിഎയില്‍ തുടരുന്നതിനോട് യോജിപ്പില്ലാത്ത നേതാവാണ്. ഈ സാഹചര്യത്തിലാണ് രാഹുല്‍ ചര്‍ച്ചയ്‌ക്കൊരുങ്ങുന്നത്.