ദില്ലി: കോണ്‍ഗ്രസിന്റെ മാറ്റത്തിന് തുടക്കമിട്ട് രാഹുല്‍ ഗാന്ധി. കഴിഞ്ഞ 60 വര്‍ഷത്തിനിടയ്ക്ക് കോണ്‍ഗ്രസില്‍ ഏതൊക്കെ കാര്യങ്ങള്‍ പോസിറ്റീവായി ഫലിച്ചിട്ടുണ്ടോ അതിന്റെ അപ്‌ഡേറ്റ് വേര്‍ഷനാണ് രാഹുല്‍ പാര്‍ട്ടിയില്‍ നടപ്പാക്കുന്നത്. സാമ്ബത്തിക പദ്ധതികള്‍ അടക്കുള്ളവ നടപ്പാക്കുന്നതില്‍ പ്രത്യേക സമിതിയെയും പാര്‍ട്ടി നയിച്ചിട്ടുണ്ട്. വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കാനുള്ള സമയം അടുത്തെന്നാണ് രാഹുല്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
ബൂത്ത് തലം മുതലുള്ളവര്‍ക്ക് രാഹുലുമായി നേരിട്ട് സംസാരിക്കാവുന്ന തരത്തിലേക്ക് പാര്‍ട്ടിയെ മാറ്റാനാണ് നിര്‍ദേശം. ഇടനിലക്കാരുടെയും മുതിര്‍ന്ന നേതാക്കളുടെയും ആവശ്യം താനുമായി സംസാരിക്കുന്ന കാര്യത്തില്‍ വേണ്ടെന്നാണ് നിര്‍ദേശം. ഇതിലൂടെ കോണ്‍ഗ്രസ് എന്നാല്‍ പ്രവര്‍ത്തകരുടെ പാര്‍ട്ടിയാണെന്ന വിശ്വാസം തിരിച്ചുകൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഇന്ദിരാ ഗാന്ധിയുടെ കാലത്ത് കോണ്‍ഗ്രസില്‍ ഏറ്റവും ശക്തമായി നടപ്പാക്കിയ ഗെയിം പ്ലാനായിരുന്നു ഇത്.