തിരുപ്പതി: പ്രധാനമന്ത്രി നരേന്ദ്ര മോദി വന്‍കിട വ്യവസായിക്ക് 3,50,000 കോടി രൂപ വായ്പ നല്കി. എന്നിട്ടും പാവപ്പെട്ട കര്‍ഷകരുടെ വായ്പാ എഴുതി തള്ളിയില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
എല്ലാവരുടെയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ വീതം നല്കുമെന്നു മോദി പറഞ്ഞിരുന്നു. യുവാക്കള്‍ക്ക് രണ്ട് കോടി തൊഴില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്തു. കര്‍ഷകരുടെ വിളകള്‍ക്ക് ശരിയായ വില നല്‍കുമെന്നും മോദി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇവയൊന്നും അദ്ദേഹം പാലിച്ചില്ലെന്നും പൊള്ളയായ വാഗ്ദാനങ്ങളാണെന്ന് നല്‍കുന്നതെന്ന് രാഹുല്‍ പറഞ്ഞു.
കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ പത്ത് ദിവസത്തിനകം കര്‍ഷകരുടെ വായ്പ എഴുതി തള്ളുമെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലും ഛത്തീസ്ഗഡിലും മധ്യപ്രദേശിലും സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ട് ദിവസത്തിനകം കര്‍ഷക വായ്പകള്‍ എഴുതി തള്ളിയെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ആന്ധ്രയ്ക്കു പ്രത്യേക പദവി നല്‍കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.