രാഹുല്‍ ഗാന്ധിയും വിദേശ നയതന്ത്ര പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും.

167

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വിദേശ നയതന്ത്ര പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും. ഡല്‍ഹിയില്‍ വെച്ചുനടക്കുന്ന മീറ്റിങ്ങില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും പങ്കെടുക്കും. ജി20 രാജ്യങ്ങളുടെയും അയല്‍ രാജ്യങ്ങളുടേയും സ്ഥാനപതിമാരുമായും ചര്‍ച്ച നടത്തും.

ഫെബ്രുവരി 15ന് തീരുമാനിച്ചിരുന്ന കൂടിക്കാഴ്ച പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നീട്ടി വയ്ക്കുകയായിരുന്നു. അയല്‍ രാജ്യങ്ങളിലെ മുതിര്‍ന്ന നയതന്ത്രജ്ഞരെയും സ്ഥാനപതിമാരേയും ക്ഷണിച്ചിട്ടുണ്ടെങ്കിലും പാകിസ്ഥാന് ക്ഷണം ഉണ്ടായിരുന്നില്ല.

തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ രാഹുലുമായി കൂടിക്കാഴ്ച നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ച്‌ വിദേശ നയതന്ത്രജ്ഞരുടെ കത്തുകള്‍ കോണ്‍ഗ്രസ് ആസ്ഥാനത്തേക്കെത്തിയിരുന്നു. അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസിന്റെ വിദേശനയം എന്തായിരിക്കുമെന്ന് അറിയുകയാണ് ഇവരുടെ ലക്ഷ്യം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിനു മുമ്ബ് കൂടിക്കാഴ്ച നടത്താനാണ് കോണ്‍ഗ്രസിനും താത്പര്യം.

NO COMMENTS