പാർട്ടി അധ്യക്ഷ സ്ഥാനം രാജിവെക്കുന്നുവെന്ന തീരുമാനത്തിൽ നിന്ന് രാഹുൽഗാന്ധി പിന്മാറി.

157

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട വലിയ തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് പാർട്ടി അധ്യക്ഷ സ്ഥാനം രാജിവെക്കുന്നുവെന്ന തീരുമാനത്തിൽ നിന്ന് രാഹുൽഗാന്ധി പിന്മാറി.

അതേ സമയം തിരഞ്ഞെടുപ്പിൽ പാർട്ടി അപ്രതീക്ഷിതമായി നേരിട്ട പതനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പത്ത് ദിവസത്തിനുള്ളിൽ നടപടികൾ സ്വീകരിക്കുമെന്ന് പാർട്ടി നേതാക്കൾ വ്യക്തമാക്കി.

തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ശനിയാഴ്ച നടന്ന പ്രവർത്തക സമിതി യോഗത്തിൽ രാഹുൽ രാജി സന്നദ്ധത അറിയിക്കുകയായിരുന്നു. എന്നാൽ യോഗം ഇത് തള്ളിയിരുന്നു.

NO COMMENTS