ന്യൂഡൽഹി: കോവിഡല്ല, നോട്ട് നിരോധനവും ജിഎസ്ടിയുമാണ് ഇന്ത്യയെ തകർത്തതെന്ന് നോട്ടു നിരോധനത്തിന്റെ നാലാം വാർഷികത്തിൽ കേന്ദ്ര സർക്കാരിനെതിരേ വിമർശനവുമായി കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി.
നോട്ട് നിരോധനം കൊണ്ട് രാജ്യത്തെ കള്ളപ്പണം കുറയ്ക്കാനായെന്നും നികുതി നടപടികൾ കൂടുതൽ സുതാര്യമാക്കാൻ സാധിച്ചെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. “ഡിമോളിഷിംഗ് കറപ്ഷൻ’ എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് മോദി ട്വീറ്റ് ചെയ്തിരിക്കുന്നത്.
ബംഗ്ലാദേശ് സാമ്പത്തിക രംഗത്ത് ഇന്ത്യയേക്കാൾ നല്ല പ്രകടനം നടത്തുന്നു. കോവിഡാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ തകർത്തതെങ്കിൽ ബംഗ്ലാദേശിൽ കോവിഡില്ലേയെന്നും രാഹുൽ ചോദിക്കുന്നു. നേരത്തേ, നോട്ട് നിരോധനത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു.