രാഹുല്‍ ഗാന്ധിക്ക് നേരെ ഉത്തര്‍പ്രദേശില്‍ ചെരിപ്പേറ്

157

സിതാപുര്‍: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നേരെ ഉത്തര്‍പ്രദേശില്‍ ചെരിപ്പേറ്. യുപി തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ സിതാപുരില്‍ നടത്തിയ റോഡ്ഷോയ്ക്കിടെയാണ് രാഹുല്‍ ഗാന്ധിക്ക് നേരെ ജനക്കൂട്ടത്തിനിടയില്‍ നിന്നൊരാള്‍ ചെരിപ്പെറിഞ്ഞത്.തുറന്ന വാഹനത്തില്‍ രാഹുല്‍ ജനങ്ങളെ അഭിവാദ്യം ചെയ്ത് കടന്നു പോകുന്നതിനിടെ അനൂപ് മിശ്ര എന്നയാള്‍ ചെരിപ്പ് വാഹനത്തിന് നേരെ വലിച്ചെറിയുകയായിരുന്നു.
എന്നാല്‍ രാഹുലിന്റെ ദേഹത്ത് ചെരിപ്പ് കൊണ്ടില്ല. മിശ്രയെ ഉടന്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്തു.
ഉറി ഭീകരാക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടിട്ടും അവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാതെ റാലി നടത്തിയതില്‍ പ്രതിഷേധിച്ചാണ് ചെരിപ്പെറിഞ്ഞതെന്ന് ഇയാള്‍ പറഞ്ഞു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

NO COMMENTS

LEAVE A REPLY