ന്യൂഡല്‍ഹി• അധികാരത്തിലേറി രണ്ടര വര്‍ഷമായെങ്കിലും നരേന്ദ്ര മോദിയില്‍നിന്ന് പ്രധാനമന്ത്രിക്ക് ചേരുന്ന ഒരു നടപടി ഉണ്ടാകുന്നത് ഇതാദ്യമാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉറി ഭീകരാക്രമണത്തിന് നിയന്ത്രണരേഖ കടന്ന് ഇന്ത്യ നല്കിയ തിരിച്ചടിയേക്കുറിച്ച് പ്രതികരിക്കുമ്ബോഴായിരുന്നു രാഹുലിന്റെ ഈ പരാമര്‍ശം.പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയാന്‍ ഈ അവസരം ഞാന്‍ വിനിയോഗിക്കുകയാണ്. അധികാരത്തിലേറി രണ്ടര വര്‍ഷം പിന്നിട്ടെങ്കിലും പ്രധാനമന്ത്രിയെന്ന നിലയില്‍ തന്റെ പദവിക്കു ചേരുന്ന ഒരു നടപടി അദ്ദേഹത്തില്‍നിന്നുണ്ടാകുന്നത് ഇപ്പോഴാണ് – ഇതായിരുന്നു രാഹുലിന്റെ പരാമര്‍ശം. അതേസമയം, ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ പ്രധാനമന്ത്രിക്ക് സമ്ബൂര്‍ണ പിന്തുണ പ്രഖ്യാപിക്കാനും രാഹുല്‍ മറന്നില്ല.
ഭീകരതയ്ക്കെതിരായ തുറന്ന യുദ്ധത്തില്‍ പ്രധാനമന്ത്രിക്ക് എന്റെ പൂര്‍ണ പിന്തുണയുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയും ഈ രാജ്യം മുഴുവനായും ഇക്കാര്യത്തില്‍ അദ്ദേഹത്തോട് ചേര്‍ന്നു നില്‍ക്കുമെന്നും രാഹുല്‍ പറഞ്ഞു. അതിര്‍ത്തിയിലെ ഇന്ത്യന്‍ നടപടിയെക്കുറിച്ച് അറിഞ്ഞതിനു തൊട്ടുപിന്നാലെ പ്രധാനമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ഭാവിയിലെ നുഴഞ്ഞുകയറ്റ ശ്രമങ്ങളും നമ്മുടെ സുരക്ഷാ സേനയ്ക്കും പൗരന്മാര്ക്കുമെതിരായ ആക്രമണങ്ങളും തടയുന്നതില്‍ ഇന്ത്യ ബദ്ധശ്രദ്ധരാണെന്ന ശക്തമായ സന്ദേശമാണ് ഈ പ്രത്യാക്രമണം നല്‍കുന്നതെന്നായിരുന്നു സോണിയ ഗാന്ധിയുടെ പ്രതികരണം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയും സൈനിക നടപടിയെ സ്വാഗതം ചെയ്തിരുന്നു.